Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pro Israel Organization

നെതര്‍ലന്‍ഡ്‌സില്‍ ഇസ്രേലി അനുകൂല സംഘടനയുടെ ഓ​ഫീ​സി​ല്‍ സ്‌​ഫോ​ട​നം

ആം​സ്റ്റ​ര്‍ഡാം: നെ​ത​ര്‍ല​ന്‍ഡ്‌​സി​ല്‍ ഇ​സ്രേ​ലി അ​നു​കൂ​ല സം​ഘ​ട​ന​യു​ടെ മ​ന്ദി​ര​ത്തി​നു​ മു​ന്നി​ല്‍ സ്‌​ഫോ​ട​നം. ജെ​ല്‍ഡ​ര്‍ലാ​ന്‍ഡ് പ്ര​വി​ശ്യ​യി​ലെ നി​ജെ​ര്‍ക് ന​ഗ​ര​ത്തി​ലു​ള്ള ക്രി​സ്ത്യ​ന്‍സ് ഫോ​ര്‍ ഇ​സ്ര​യേ​ല്‍ എ​ന്ന സ​ന്ന​ദ്ധ​സം​ഘ​ട​ന​യു​ടെ ഓ​ഫീ​സ് പ​രി​സ​ര​ത്ത് വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം. ആ​ള​പാ​യ​മി​ല്ല.

സം​ഭ​വ​ത്തി​ല്‍ ആ​രെ​യും അ​റ​സ്റ്റ് ചെ​യ്തി​ട്ടി​ല്ലെ​ങ്കി​ലും ക​റു​ത്ത വ​സ്ത്രം ധ​രി​ച്ചെ​ത്തി​യ ഒ​രാ​ള്‍ ബോം​ബ് സ്ഥാ​പി​ക്കു​ന്ന​ത് സി​സി​ടി​വി കാ​മ​റാ​ദൃ​ശ്യ​ങ്ങ​ളി​ലൂ​ടെ തെ​ളി​ഞ്ഞ​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

അ​ന്വേ​ഷ​ണം തു​ട​രു​ന്ന​താ​യി ഡെച്ച് പോ​ലീ​സ് അ​റി​യി​ച്ചു. നാ​ശ​ന​ഷ്ടം ചെ​റു​താ​യേ ഉ​ണ്ടാ​യി​ട്ടു​ള്ളൂ​വെ​ങ്കി​ലും അ​തു​ള​വാ​ക്കി​യി​രി​ക്കു​ന്ന ന​ടു​ക്കം, പ്ര​ത്യേ​കി​ച്ച് വി​ശു​ദ്ധ വാ​ര​ത്തി​ലു​ണ്ടാ​യ സ്‌​ഫോ​ട​നം ഗൗ​ര​വ​മേ​റി​യ​താ​ണെ​ന്ന് സം​ഘ​ട​ന വ്യ​ക്ത​മാ​ക്കി.

പ​ശ്ചി​മേ​ഷ്യ​ന്‍ സം​ഘ​ര്‍ഷ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ യൂ​റോ​പ്പി​ല്‍ യ​ഹൂ​ദ​ര്‍ക്കെ​തി​രാ​യ വി​ദ്വേ​ഷം ശ​ക്തി​പ്പെ​ടു​ന്ന​താ​യാ​ണു റി​പ്പോ​ര്‍ട്ട്.

ക​ഴി​ഞ്ഞ​ ദി​വ​സം ല​ണ്ട​നി​ല്‍ യ​ഹൂ​ദ ​വോ​ള​ണ്ടി​യ​ര്‍മാ​രു​ടെ ആം​ബു​ല​ന്‍സു​ക​ള്‍ അ​ജ്ഞാ​ത​സം​ഘം അ​ഗ്നി​ക്കി​ര​യാ​ക്കു​ക​യും ബെ​ല്‍ജി​യ​ത്തി​ലെ ലെ​യ്ജ് ന​ഗ​രം, ഡെ​ച്ച് തു​റ​മു​ഖ​ന​ഗ​ര​മാ​യ റോ​ട്ട​ര്‍ഡാം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ സി​ന​ഗോ​ഗു​ക​ള്‍ക്കു​മു​ന്നി​ല്‍ ചെ​റി​യ​രീ​തി​യി​ല്‍ സ്‌​ഫോ​ട​ന​മു​ണ്ടാ​കു​ക​യും ആം​സ്റ്റ​ര്‍ഡാ​മി​ല്‍ ഒ​രു യ​ഹൂ​ദ​സ്‌​കൂ​ള്‍ ആ​ക്ര​മി​ക്ക​പ്പെ​ടു​ക​യും ചെ​യ്തി​രു​ന്നു.

യ​ഹൂ​ദ, ക്രി​സ്ത്യ​ന്‍ സ്ഥാ​പ​ന​ങ്ങ​ള്‍ക്കു​ നേ​രേ നേ​ര​ത്തേ​ത​ന്നെ ഐ​എ​സ് ഭീ​ക​ര​ര്‍ ഭീ​ഷ​ണി മു​ഴ​ക്കി​യി​ട്ടു​ണ്ട്.

Latest News

Corehub Up